Saturday, 28 June 2025

രണ്ടാമതും ടച്ചിങ്‌സ് ചോദിച്ചു: യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു; കേസെടുത്തു..

SHARE




എറണാകുളം: ടച്ചിങ്‌സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ അനന്തു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മര്‍ദ്ദനത്തില്‍ പരിക്കുണ്ട്.

ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. യുവാക്കള്‍ രണ്ടാമതും ടച്ചിങ്‌സ് ചോദിച്ചതാണ്ത ര്‍ക്കത്തിനിടയാക്കിയതെന്നാണ് വിവരം. ബിയര്‍ കുപ്പിയടക്കം ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. അടിയേറ്റ് അനന്തു ബോധരഹിതനായി വീണു. ഉടനെ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user