പാകിസ്താൻ്റെ ഇൻ്റർ സർവീസസ് ഇൻ്റലിജൻസി(ഐഎസ്ഐ)ന് വിവരങ്ങൾ ചോർത്തി നൽകിയ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഇന്ത്യൻ ആർമിയിലെ ഗുർപ്രീത് ഗോപിയാണ് അറസ്റ്റിലായത്. 'ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ ഗുർപ്രീത് ഗോപിക്ക് ഐഎസ്‌ഐ ബന്ധങ്ങളുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ധരിവാൾ ഗ്രാമത്തിലെ ഇയാളുടെ സുഹൃത്ത് സാഹിൽ മാസിഹുമായി സംശയാസ്പദമായ രീതിയിൽ ഗുർപ്രീത് പണമിടപാടുകൾ നടത്തിയിരുന്നു'. അമൃത്സർ റൂറൽ പൊലീസ് എസ്‌എസ്‌പി മനീന്ദർ സിംഗ് എഎൻഐയോട് പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക