Monday, 23 June 2025

ഒമാനിൽ ചരക്കുകപ്പല്‍ മുങ്ങി; മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി

SHARE



സലാല: ഒമാനിലെ സലാലയിൽ ചരക്കുകപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി.




ഒമാനിലെ സലാല തീരത്തിന് തെക്കുകിഴക്കായി ശനിയാഴ്ചയാണ് കപ്പൽ മുങ്ങിയത്. 20 കപ്പൽ ജീവനക്കാരിൽ നാല് മലയാളികൾ ഉൾപ്പെടെ 13 പേർ ഇന്ത്യക്കാരാണ്. 20 പേരെയും രക്ഷപ്പെടുത്തിയതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. സലാല തീരത്തിന് ഏകദേശം 20 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കൊമോറോസ് പതാകയുള്ള ഫീനിക്സ് 15 എന്ന ചരക്കുകപ്പൽ ആണ് അപകടത്തിൽപ്പെട്ടത്. ഈ സമയം സമീപത്തുണ്ടായിരുന്ന 'ഗൾഫ് ബർക' കപ്പൽ ആണ് അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷിച്ചത്. 13 ഇന്ത്യക്കാരെ കൂടാതെ, 2 ഇൻഡോനേഷ്യൻ,2 മ്യാന്മാർ സ്വദേശികൾ,3 ഇറാനികൾ എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്നത്.


240 കണ്ടയിനറുകളുമായി ജബൽഅലിയിൽനിന്നും ജിദ്ദയിലേക്ക് പോകുകയായിരുന്ന കപ്പൽ ശനിയാഴ്ച പുലർച്ചെയാണ് മുങ്ങിയത്. 13 ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സലാലയിലെ കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ അറിയിച്ചു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user