കോഴിയിറച്ചി, ബീഫ്, മീൻ വിലയ്ക്കൊപ്പം പച്ചക്കറിയുടെ വില കൂടി കൂടാൻ തുടങ്ങിയതോടെ അടുക്കളയിലെ 'മെനു' വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയിൽ പൊതുജനം. പച്ചക്കറി, കോഴിയിറച്ചി, ബീഫ്, മീൻ തുടങ്ങിയ എല്ലാ അവശ്യസാധനങ്ങൾക്കും കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയിലധികം വില വർധിച്ചു. 20 മുതൽ 50 രൂപയുടെ വരെ ഇടയിൽ നിന്നിരുന്ന പച്ചക്കറികളിൽ പലതിന്റെയും വില വർധിച്ചു. അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത തേങ്ങയുടെ വില 76ൽ നിന്നു 83 രൂപയായി. രണ്ടാഴ്ച മുൻപ് വരെ കിലോഗ്രാമിന് 20 മുതൽ 25 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 30 രൂപയായി. വെണ്ടയ്ക്ക, വഴുതനങ്ങ, കാരറ്റ്, ബീൻസ്, പച്ചമുളക് എന്നിവയ്ക്കും മുൻപുണ്ടായിരുന്നതിനെക്കാൾ വില വർധിച്ചിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക