Wednesday, 25 June 2025

ആലപ്പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി..

SHARE



ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട് ദിവസം മുമ്പ് കാണാതായത്. മായയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാർ‍ഡിലെ തൊട്ടപ്പുറത്തുള്ള തോട്ടിൽ മൃതദേഹം പൊന്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അതേ സമയം ചില മാനസിക പ്രശ്നങ്ങൾ മായക്കുണ്ടായിരുന്നതായി വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് മായ ബീച്ച് വാർഡിൽ വാടകയ്ക്ക് താമസിക്കുന്നത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user