Friday, 6 June 2025

ജിഎസ്ടിയിൽ പൊളിച്ചെഴുത്തിന് നീക്കം;കുടയ്ക്കും ചെരിപ്പിനും കുടിവെള്ളത്തിനും ഉൾപ്പെടെ വില മാറും..

SHARE


ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിൽ നിലവിലുള്ള 12% നികുതി സ്ലാബ് (slab) നീക്കം ചെയ്യാനുള്ള സാധ്യത ജിഎസ്ടി കൗൺസിൽ അടുത്ത യോഗത്തിൽ പരിഗണിക്കാൻ ഇടയുണ്ട്. നികുതി നിരക്കുകൾ യുക്തിയുക്തമാക്കുന്നത് (rationalisation of tax rates) ആശയക്കുഴപ്പങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെയാണ് ജിഎസ്ടിയിലെ പ്രധാന സ്ലാബുകൾ. ഇതിൽ 5%യും 12%യുമുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നവ പ്രധാനമായും നിത്യോപയോഗ വസ്തുക്കളും സേവനങ്ങളുമാണ്. 12% സ്ലാബിൽ വരുന്ന ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും 5% അല്ലെങ്കിൽ 18% സ്ലാബിലേക്ക് മാറ്റാനാണ് പരിഗണിക്കുന്നത്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user