Monday, 2 June 2025

തമിഴ് സംവിധായകൻ വിക്രം സുഗുമാരൻ ബസ് യാത്രയ്ക്കിടെ അന്തരിച്ചു

SHARE

തമിഴ് ചലച്ചിത്ര സംവിധായകൻ വിക്രം സുഗുമാരൻ (Vikram Sugumaran) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ശക്തമായ ഗ്രാമീണ ആഖ്യാനങ്ങൾക്കും റിയലിസ്റ്റിക് കഥപറച്ചിലിനും പേരുകേട്ട സിനിമകളുടെ ശില്പിയാണ്. മധുരയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബസിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മരണം എന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ അകാല മരണവാർത്ത തമിഴ് ചലച്ചിത്ര മേഖലയെ ആകെ ഞെട്ടിച്ചു കഴിഞ്ഞു. വർഷങ്ങളായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സുഹൃത്തുക്കളും സഹപ്രവർത്തകരും അന്തരിച്ച സംവിധായകനെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി. നടൻ ശാന്തു ഭാഗ്യരാജ് വിക്രമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും എക്‌സിൽ ഒരു ഹൃദയസ്പർശിയായ സന്ദേശം എഴുതുകയും ചെയ്തു.
ഗ്രാമീണ ജീവിതത്തിന്റെയും, സങ്കീർണ്ണമായ സാമൂഹിക പ്രമേയങ്ങളുടെയും ആധികാരികമായ ചിത്രീകരണത്തിലൂടെ ശ്രദ്ധേയനായ തമിഴ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് വിക്രം സുഗുമാരൻ. തമിഴ്‌നാട്ടിലെ ജാതി അടിസ്ഥാനമാക്കിയുള്ള സംഘർഷങ്ങളുടെ ചിത്രീകരണത്തിന് അംഗീകാരം നേടിയ 'മധയാനൈ കൂട്ടം' (2013) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശക്തമായ അരങ്ങേറ്റം കുറിച്ചത്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user