കായംകുളം : സുരക്ഷാപദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ഹോട്ടൽ ഉടമയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ ധനസഹായം നൽകി കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷ ന്റെ കൈത്താങ്ങ്. കായംകുളത്ത് ഹോട്ടൽ വ്യാപാരം നടത്തുന്നതിനിടെ മരിച്ച ശശിധരൻ പിള്ളയുടെ കുടുംബത്തിനാണ് സുരക്ഷാപദ്ധതി വഴി 10 ലക്ഷം രൂപയുടെ ധനസഹായം നൽകിയത്. കെഎച്ച്ആർഎ കായംകുളം യൂണിറ്റ് സംഘടിപ്പി ച്ച യോഗത്തിൽ ശശിധരൻ പിള്ളയുടെ കുടുംബത്തിന് അഡ്വ. യു. പ്രതിഭ എംഎൽഎ ധനസഹാ യം കൈമാറി. ഉന്നത വിജയം നേടിയ വിദ്യാർഥി കൾക്കുള്ള അനുമോദനവും എംഎൽഎ നിർവ ഹിച്ചു. മെറിറ്റ് അവാർഡ് വിതരണം കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടൻ നിർവഹിച്ചു.ന ഗരസഭ ചെയർപേഴ്‌സൺ പി. ശശികല മുഖ്യാതി ഥിയായി.
കെഎച്ച്ആർഎ യൂണിറ്റ് പ്രസിഡൻ്റ് എസ്.കെ. നസീർ അധ്യക്ഷത വഹിച്ചു. സുരക്ഷാപദ്ധതിയെക്കുറിച്ച് സംസ്ഥാന സെക്രട്ടറി റോയ് മഡോണ വിശദീകരിച്ചു. 0
ജില്ലാ സെക്രട്ടറി നാസർ ബി. താജ് മുഖ്യ പ്രഭാ ഷണം നടത്തി. ഉന്നത വിജയം നേടിയ ഹോട്ടൽ ഉടമകളുടെ മക്കൾക്കുള്ള അവാർഡ് വിതരണം ജില്ലാ പ്രസിഡൻ്റ് മനാഫ് എസ്. ബാബ നിർവ ഹിച്ചു. മുതിർന്ന ഹോട്ടൽ ഉടമകളെ ചടങ്ങിൽ ആദരിച്ചു.
യൂണിറ്റ് സെക്രട്ടറി എൻ സത്താർ, രാജേഷ് പ ടിപ്പുര, ,മുഹമ്മദ് മുഹ കോയ, നൗഷാദ് മാങ്കാംകുഴി, സി നിൽ സബാദ്, അഷ്റഫ് ക്വാളിറ്റി, ബദറുദ്ദീൻ, പ്ര വീൺ കുമാർ, വിജയകുമാർ, വിവേകാനന്ദൻ, ബി ജു, ഹരിദാസ്, നൗഷാദ് എന്നിവർ പ്രസംഗിച്ചു. കരിയർ മോട്ടിവേഷൻ ക്ലാസിന് സി ജി ട്രെയിന ർ സജീർ ജലാൽ നേതൃത്വം നൽകി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.