Sunday, 20 July 2025

ഒഡിഷയിൽ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ 15കാരിക്ക് തീയിട്ട് അക്രമികൾ, ഗുരുതര പൊള്ളലേറ്റ് കൗമാരക്കാരി ചികിത്സയിൽ

SHARE

 
ഭുവനേശ്വർ: സുഹൃത്തിന്റെ വീട്ടിലേക്ക് നടന്ന് പോയ 15കാരിയ്ക്ക് തീയിട്ട് അക്രമികൾ. ഗുരുതര പൊള്ളലേറ്റ് കൗമാരക്കാരി ചികിത്സയിൽ. ഒഡിഷയിലെ പുരിയിൽ ബാലംഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. അപരിചിതരായ മൂന്ന് പേർ 15കാരിയെ തടയുകയും തീയിടുകയുമായിരുന്നു. 40 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

പുരിയിലെ പിപ്ലി ആശുപത്രിയിലും പിന്നീട് ഭുവനേശ്വറിലെ എയിംസിലേക്കും 15കാരിയെ ചികിത്സാർത്ഥം എത്തിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിയ 15കാരിയെ പിന്തുടർന്ന അക്രമികൾ ആളില്ലാത്ത ഭാഗത്ത് വച്ച് തീയിട്ടുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാർഗവി നദീ തീരത്ത് വച്ചാണ് 15കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കൗമാരക്കാരിയുടെ നിലവിളി കേട്ടെത്തിയ ആളുകളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

അക്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഡീഷയിൽ അധ്യാപകനെതിരായ പീഡന പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് പ്രമുഖ കോളേജിലെ വിദ്യാ‍ർത്ഥിനി സ്വയം തീ കൊളുത്തി മരിച്ചത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user