Saturday, 19 July 2025

ലാൻഡിംഗിനിടെ വിമാനം ബോട്ടിൽ ഇടിച്ചു; 16കാരൻ മരിച്ചു

SHARE

 
നിയന്ത്രണം നഷ്ടമായ ചെറുവിമാനം തടാകത്തിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് മുകളിലേക്ക് ഇറക്കി. ബോട്ടിന്റെ ഡോക്കിൽ നിന്നിരുന്ന 16കാരന് ദാരുണാന്ത്യം. കാനഡയിലെ ടൊറന്റോയിലെ ദർഹാമിലാണ് സംഭവം. സ്കൂഗോഗ് തടാകത്തിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ബോട്ടിന്റെ ഡോക്കിലുണ്ടായിരുന്ന 16 വയസുകാരന്റെ മുകളിലേക്ക് ഇടിച്ചിറങ്ങിയ വിമാനം തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ യാത്രാവിമാനത്തിന്റെ പൈലറ്റിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. 16കാരൻ സംഭവസ്ഥലത്ത് വച്ച് മരിച്ചതായാണ് റിപ്പോർട്ട്. കൗമാരക്കാരന്റെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും നേരിയ പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. കരയിലും വെള്ളത്തിലും ഒരു പോലെ ഇറക്കാൻ കഴിയുന്ന അൾട്രാവിയ പെലിക്കൻ സ്പോ‍ർട് 600 ഇനത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. നല്ല വേഗതയിൽ ഇടിച്ചതിനാലാണ് ചെറുവിമാനം തലകീഴായി മറിഞ്ഞതെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. പൈലറ്റ് മദ്യപിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി.

പൈലറ്റ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് വിശദമാക്കി. വെള്ളത്തിൽ ഇറക്കുന്നത് കരയിൽ ഇറക്കുന്നതിനേക്കാൾ വെല്ലുവിളികൾ നിറ‌്‌താണെന്നാണ് ദർഹാം റീജിയൽ പൊലീസ് ഇൻസ്പെക്ടർ ഗിൽ ലോക്ക് വിശദമാക്കുന്നത്. ഇത്തരം വിമാനങ്ങൾക്ക് ബ്രേക്ക് ഇല്ലായെന്നതും ലാൻഡിംഗിനിടെ വെല്ലുവിളിയായെന്ന പ്രാഥമിക നിരീക്ഷണത്തിലാണ് പൊലീസുള്ളത്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user