വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത് പതിനെട്ടുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂര്‍ പഞ്ചായത്തില്‍ നെല്ലിവിള ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷയെയാണ് വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അയല്‍വാസി സ്ത്രീ അസഭ്യം പറഞ്ഞതിന്റെ പേരില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് ആരോപണം. അയല്‍വാസിയുടെ മകന്‍ രണ്ടാമത് വിവാഹിതനായിരുന്നു. ഇയാളുടെ ആദ്യ ഭാര്യ, കഴിഞ്ഞ ദിവസം അനുഷയുടെ വീട്ടിലെത്തുകയും അവിടെയുള്ള മതില്‍ കടന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. ഇതിന് സഹായം നല്‍കിയത് അനുഷയാണെന്ന് ആരോപിച്ച് അസഭ്യം പറഞ്ഞെന്നാണ് ആരോപണം. ഇതിന് പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.
പാറശ്ശാല ധനുവച്ചപുരം ഐടിഐയില്‍ പ്രവേശനം നേടിയ അനുഷ പഠനത്തിന് തയ്യാറെടുക്കുന്നതിന് ഇടയിലാണ് ജീവനൊടുക്കിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക