Wednesday, 23 July 2025

നിര്‍ത്തിയിട്ട കോഴി വണ്ടിയുടെ പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

SHARE

 
മലപ്പുറം: നിര്‍ത്തിയിട്ട കോഴി വണ്ടിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര കുറ്റാളൂര്‍ കാപ്പില്‍ കുണ്ടില്‍ താമസിക്കുന്ന ഗൗരിപ്രസാദ് ആണ് മരിച്ചത്. റിപ്പോര്‍ട്ടര്‍ ആര്‍മി തിരൂരങ്ങാടി താലൂക്ക് ഓര്‍ഡിനേറ്റര്‍ ശ്രീകുമാറിന്റെ മകനാണ്. വേങ്ങര ഊരകം പുത്തന്‍ പീടിക പൂളാപീസ് സ്റ്റോപ്പില്‍ വെച്ച് രാവിലെ 5 നാണ് സംഭവം. മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും

രാവിലെ ജിമ്മിന് പോകുമ്പോഴാണ് അപകടം. തൊട്ടടുത്ത കോഴി കടയിലേക്ക് കോഴിയിറക്കാന്‍ നിര്‍ത്തിയതായിരുന്നു കോഴി വണ്ടി. ഈ പ്രദേശത്ത് റോഡിന് വീതി കുറവാണ്. രാമപുരം ജംസ് കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് ഗൗരിപ്രസാദ്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user