കാലിഫോര്‍ണിയ: റിലീസ് ചെയ്യാത്ത ഐഒഎസ് 26 അപ്‌ഡേറ്റിന്‍റെ വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി ആപ്പിള്‍ കമ്പനി. പ്രമുഖ യൂട്യൂബറായ Jon Prosser-ന് എതിരെയാണ് ആപ്പിള്‍ കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ഡിസ്‌ട്രിക്‌ട് ഫെഡറല്‍ കോര്‍ട്ടില്‍ പരാതി നല്‍കിയത്. പ്രോസ്സറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് Michael Ramacciotti എന്നയാള്‍ക്കെതിരെയും ആപ്പിള്‍ പരാതി നല്‍കിയിട്ടുണ്ട്.
ആപ്പിള്‍ ജീവനക്കാരനായ ഏതൻ ലിപ്‌നിക്ക് എന്നയാളുടെ ഡവലപ്‌മെന്‍റ് ഐഫോണില്‍ നിന്ന് അദേഹത്തിന്‍റെ സുഹൃത്തായ Michael Ramacciotti ഐഒഎസ് 26-ന്‍റെ വിവരങ്ങള്‍ ആദ്യം ചോര്‍ത്തി. Ramacciott ഈ വിവരങ്ങള്‍ യൂട്യൂബറായ ജോണ്‍ പ്രോസ്സറിന് ഫേസ്‌ടൈം കോള്‍ വഴി കാണിച്ചുനല്‍കുകയും, പ്രോസ്സര്‍ അത് റെക്കോര്‍ഡ് ചെയ്ത് ഉപയോഗിച്ച് 'ഫ്രണ്ട് പേജ് ടെക്' എന്ന യൂട്യൂബ് അക്കൗണ്ടില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു എന്നാണ് ആപ്പിളിന്‍റെ പരാതി. ഐഒഎസ് 26 അപ്‌ഡേറ്റിനെ കുറിച്ച് പ്രോസ്സര്‍ ജനുവരിയിലാണ് ആദ്യ വീഡിയോ പുറത്തുവിട്ടത്. പിന്നാലെ ഐഒഎസ് 26-ന്‍റെ പുതിയ ലിക്വിഡ് ഗ്ലാസ് ഇന്‍റര്‍ഫേസ് ഡിസൈന്‍റെ ആദ്യ ദൃശ്യങ്ങള്‍ ഏപ്രിലില്‍ പ്രോസ്സര്‍ ലീക്ക് ചെയ്യുകയും ചെയ്തു. കമ്പനിയുടെ ട്രേഡ്-മാര്‍ക്ക് വിവരങ്ങള്‍ പുറത്തുവിട്ടതിന് നഷ്‌ടപരിഹാരം വേണമെന്നും, കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്രോസ്സറിനെ വിലക്കണമെന്നും പരാതിയില്‍ ആപ്പിള്‍ അധികൃതര്‍ ആവശ്യപ്പെടുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക