ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രം റിലീസിനു മുമ്പ് 500 കോടി നേടുമെന്ന് റിപ്പോര്‍ട്ടുകൾ. പ്രീ റീലീസ് ബിസിനസിൽ തിയേറ്റര്‍ റൈറ്റ്‌സ്, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റസ് എന്നിവ ചേർത്ത് മാത്രം വമ്പൻ കളക്ഷൻ ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
120 കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈം ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റസ് നേടിയത് വലിയ വാർത്തയായിരുന്നു. ഓവര്‍സീസില്‍ 70 കോടിക്കാണ് ചിത്രം വിറ്റു പോയിരിക്കുന്നത്. ഓവർസീസിൽ 75 കോടി രൂപ നേടിയ വിജയ് നായകനായി എത്തുന്ന ജന നായകനാണ് ഓവർസീസിൽ തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയിരിക്കുന്നത്.
സിനിമയുടെ തെലുങ്ക് റൈറ്റസ് വിറ്റുപോയിരിക്കുന്നത് 53 കോടിക്കാണ്. ഇനി നോര്‍ത്ത് ഇന്ത്യ, തമിഴ്‌നാട്, കേരള, കര്‍ണാടക എന്നിവടങ്ങളിലെ റൈറ്റ്സ് വിറ്റുപോകാനുണ്ട്. 243 കോടി രൂപയാണ് ഇതുവരെ പ്രീ റിലീസ് ബിസിനസിലൂടെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇത് 500 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക