Tuesday, 1 July 2025

70-ാം വയസ്സിൽ പത്താം ക്ലാസ് പാസായി; കവിതാസമാഹാരവുമായി ചന്ദ്രമണിയമ്മ

SHARE


തിരുവനന്തപുരം: പുതിയൊരു തുടക്കത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചന്ദ്രമണിയമ്മ. 70-ാം വയസ്സിൽ പത്താം ക്ലാസ് ഫസ്റ്റ് ക്ലാസോടെ പാസായി കവിതാസമാഹാരം പുറത്തിറക്കിയിരിക്കുകയാണ് അവർ. ചന്ദ്രമണിയമ്മയുടെ 'എന്റെ സ്വർണ്ണമന്താരപ്പൂവ്' എന്ന പുസ്തകം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.

സാക്ഷരതാ മിഷന്‍റെ തുല്യതാ പരീക്ഷയിലൂടെ പത്താം ക്ലാസ് ഫസ്റ്റ് ക്ലാസോടെ പാസാവുകയും പിന്നീട് പ്ലസ് ടു പഠനം പൂർത്തിയാക്കുകയും ചെയ്തു ചന്ദ്രമണിയമ്മ. പഠനത്തോടൊപ്പം ചന്ദ്രമണിയമ്മ എഴുതിയ 15 കവിതകൾ ഉൾപ്പെടുത്തിയാണ് 'എന്റെ സ്വർണ്ണമന്താരപ്പൂവ്' എന്ന കവിതാസമാഹാരം നെയ്യാറ്റിൻകര നഗരസഭ പ്രസിദ്ധീകരിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സാക്ഷരതാ പദ്ധതിയാണ് ചന്ദ്രമണിയമ്മക്ക് തുടർ പഠനത്തിനും കവിതാ പ്രസിദ്ധീകരണത്തിനും വഴിയൊരുക്കിയതെന്ന് മന്ത്രി വി ശിവൻകുട്ടി കുറിച്ചു.

വാർഡ് കൗൺസിലർ ആയിരുന്ന അഡ്വ. ജയാ ഡാളിയുടെ പിന്തുണയും പ്രോത്സാഹനവും വലിയ താങ്ങായിരുന്നുവെന്ന് ചന്ദ്രമണിയമ്മ പറഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വർഷങ്ങളാണിതെന്നും അവർ പറയുന്നു. കവിതാസമാഹാരം അഡ്വ. ജയാ ഡാളിക്ക് നൽകിയാണ് മന്ത്രി ശിവൻകുട്ടി പ്രകാശനം നിർവഹിച്ചത്. ഈ നേട്ടം എല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് മന്ത്രി പറഞ്ഞു.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user