Thursday, 31 July 2025

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതി; കേസെടുത്തു

SHARE

 

നടി മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ പൊലീസാണ് ഈ അക്കൗണ്ടിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിത 78 (2) 79 ഐടി ആക്ട് 66, 66C, 67 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മാലാ പാര്‍വതി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് അത് മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു പ്രചാരണം നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ പേര് ഉള്‍പ്പെടുത്തി ദുരുദ്ദേശത്തോടെ ഒരു ഗ്രൂപ്പുണ്ടാക്കി അതിലെ അംഗങ്ങളുമായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ചുവെന്നാണ് മാലാ പാര്‍വതിയുടെ പരാതി.

വികൃതമാക്കപ്പെട്ട ചില ശരീരങ്ങളും തന്റെ മുഖവും ചേര്‍ത്താണ് ചിത്രങ്ങള്‍ നിര്‍മിച്ചതെന്നും വിശദമായ മൊഴി പൊലീസിന് നല്‍കിയിട്ടുണ്ടെന്നും മാലാ പാര്‍വതി ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പില്‍ 15K അംഗങ്ങളുണ്ട്. കൊച്ചി സൈബര്‍ പൊലീസ് വിഷയത്തെ ഗൗരവപൂര്‍വം കണ്ടെന്നും താന്‍ കേസുമായി മുന്നോട്ടുപോകുമെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user