Saturday, 12 July 2025

നെടുമങ്ങാട്: പൂട്ടിയ പൂളില്‍ ചാടി; രണ്ട് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു

SHARE
 

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നീന്തല്‍ക്കുളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുശര്‍കോട് സ്വദേശികളായ ആരോമല്‍ (13),സിനില്‍ (14) എന്നിവരാണ് മരിച്ചത്. വേങ്കവിളയിലെ നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.ഏഴംഗസംഘമാണ് നീന്തല്‍ പരീശീലന കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. പൂട്ടിയിട്ടിരുന്ന സ്വിമ്മിംഗ് പൂളിന്റെ മതില്‍ ഇവര്‍ ചാടി കടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user