തിരുവനന്തപുരം: അരിപൊടിക്കുന്ന യന്ത്രത്തിൽ കുടുങ്ങി ജീവനക്കാരി മരിച്ചു. വെഞ്ഞാറമൂട്ടിൽ നെല്ലനാട് പഞ്ചായത്ത് ഓഫീസിനു പിന്നിലായി പ്രവർത്തിക്കുന്ന ആരുഡിയിൽ മില്ലിലെ ജീവനക്കാരി എസ്.ബീന(42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.15-നായിരുന്നു സംഭവം. അരിയാട്ടുന്ന മെഷീന്റെ സമീപത്തു നിന്ന് ജോലി ചെയ്യുകയായിരുന്നു ഇവർ.
അരിമാവ് വറുത്തു കഴിഞ്ഞതിനു ശേഷം യന്ത്രം നിർത്താനായി സ്വിച്ച് ബോർഡിന്റെ അടുത്തേക്ക് നടക്കുമ്പോൾ തറയിൽ ഉണ്ടായിരുന്ന മരക്കഷണത്തിൽ ചവിട്ടി തെന്നി പ്രവർത്തിച്ചുകൊണ്ടിരുന്ന ബെൽറ്റിലേക്കു വീഴുകയായിരുന്നുവെന്നാണ് മറ്റു ജീവനക്കാർ പൊലീസിനോട് പറഞ്ഞത്.
മില്ലിൽ മറ്റ് 2 ജീവനക്കാരും ജോലി ചെയ്യുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് മറ്റ് ജീവനക്കാർ എത്തുമ്പോൾ മോട്ടറുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് ദണ്ഡിൽ കുരുങ്ങിയ നിലയിലായിരുന്നു. ഉടൻ യന്ത്രങ്ങൾ നിർത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തലമുടിയും കഴുത്തിലെ ഷാളും ബെൽറ്റിൽ കുരുങ്ങിയ നിലയിലായിരുന്നു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഭർത്താവ്: ഉണ്ണി(സിഐടിയു കാരേറ്റ് യൂണിറ്റ്). മക്കൾ:പ്രവീൺ, വീണ
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക