Showing posts with label Mumbai. Show all posts
Showing posts with label Mumbai. Show all posts

Wednesday, 12 November 2025

ബോധരഹിതനായി; തുടർന്ന് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോധരഹിതനായി; തുടർന്ന് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: പ്രശസ്ത നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധരഹിതനായതിനെ തുടര്‍ന്നാണ് മുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി സ്വന്തം വസതിയില്‍ വച്ച് തലചുറ്റലിനെ തുടര്‍ന്ന് ഗോവിന്ദ ബോധരഹിതനായി വീഴുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിന്ദല്‍ അറിയിച്ചു. ബോധരഹിതനായ നടനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ടെലിഫോണിലൂടെ വിദഗ്ധോപദേശം തേടി ശേഷം അടിയന്തിരമായി മരുന്ന് നല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോവിന്ദയെ അവശ്യമായ പരിശോധനങ്ങള്‍ക്ക് വിധേയനാക്കി. ഈ പരിശോധനകളുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുക്കും തുടര്‍ചികിത്സ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉന്നംതെറ്റി വെടിവച്ചതിനെ തുടര്‍ന്ന് ഗോവിന്ദയുടെ കാലില്‍ വെടിയേറ്റിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് വെടിയുണ്ട കാലില്‍ നിന്ന് നീക്കം ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 6 November 2025

വില 55 കോടി, പരീക്ഷണയോട്ടത്തിൽ ട്രാക്കിൽ നിന്ന് തെന്നിമാറി മോണോ റെയിൽ, ബീമിൽ തൂങ്ങിയ നിലയിൽ കംപാർട്ട്മെന്റ്

വില 55 കോടി, പരീക്ഷണയോട്ടത്തിൽ ട്രാക്കിൽ നിന്ന് തെന്നിമാറി മോണോ റെയിൽ, ബീമിൽ തൂങ്ങിയ നിലയിൽ കംപാർട്ട്മെന്റ്

മുംബൈ: പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിൽ അപകടം. വഡാലയിൽ വച്ചാണ് മോണോ റെയിൽ ട്രാക്കിൽ നിന്ന് കംപാർട്ട്മെന്റ് തെന്നി മാറിയത്. അപകടത്തിൽ കോച്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. മുംബൈ മെട്രോ പൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉപ വിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റ‍ഡാണ് മോണോ റെയിൽ പ്രവർത്തനവും അറ്റകുറ്റ പണികളും ഏകോപിപ്പിക്കുന്നത്. നഗരത്തിലെ ഏക മോണോറെയിൽ സിസ്റ്റം സെപ്തംബർ 20 മുതൽ പ്രവർത്തന രഹിതമാണ്യ മൺസൂൺ സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ പതിവായതിന് പിന്നാലെയായിരുന്നു ഇത്. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് പുതിയതായി നിർമ്മിച്ച ബീമിലൂടെയായിരുന്നു അപകട സമയത്ത് മോണോ റെയിൽ കടന്ന് പോയത്. 

മേധ സെർവേ ഡ്രൈവ്സ് എന്ന സ്ഥാപനമാണ് ഈ ബീം നിർമ്മിച്ചത്. ഗൈഡ് വേ ബീമിൽ നിന്ന് റെയിൽ കംപാർട്ട്മെന്റ് മറ്റൊരു ബീമിലേക്ക് തെന്നി മാറിയതോടെ കംപാർട്ട്മെന്റ് പാതയിൽ നിന്ന് തെന്നി മാറുകയായിരുന്നു. ബീമിൽ നിന്ന് ഒരു കംപാർട്ട് മെന്റ് പുറത്തേക്ക് വന്ന നിലയാണ് അപകടത്തിലുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയാണ് ട്രെയിനിലുണ്ടായിരുന്ന ഓപ്പറേറ്ററെയും എൻജിനീയറെയും രക്ഷിച്ചത്. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം യാത്രക്കാർക്കായുള്ള സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി പരീക്ഷണയോട്ടം നടത്തവേയാണ് അപകടമുണ്ടായത്. 

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകൾ വാങ്ങിയതായി അധികൃതർ വിശദമാക്കിയിട്ടുണ്ട്. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയിൽ ഒന്നിന്റെ പരീക്ഷണയോട്ടമാണ് ഇന്നലെ നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയിൽ സർവീസാണ് മുംബൈയിലേത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 30 October 2025

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കുന്നിൻ മുകളിൽ നിന്ന് പാറ പതിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കുന്നിൻ മുകളിൽ നിന്ന് പാറ പതിച്ചു, യുവതിക്ക് ദാരുണാന്ത്യം

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഒരു വലിയ പാറ വീണ് സൺറൂഫ് തകർന്ന് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിലാണ് അപകടം. പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 43കാരിയായ സ്നേഹൽ ​ഗുജറാത്തി എന്ന യുവതിയാണ് മരിച്ചത്. ഫോക്‌സ്‌വാഗൺ വിർടസിന് മുകളിലേക്കാണ് പാറ പതിച്ചത്. ആഘാതത്തിൽ സൺറൂഫ് തകർന്ന് പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന സ്നേഹലിന്റെ തലയിലിടിച്ചു. സ്നേഹൽ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. 

മറ്റൊരു സംഭവത്തിൽ, ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു. പുലർച്ചെ 3 മണിയോടെ ഹൈവേയിലെ നാഗ്പൂർ ലെയ്‌നിലാണ് സംഭവം. ഡ്രൈവറെയും സഹായിയെയും കൂടാതെ 12 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ സന്ദർഭോചിതമായി ഇടപെട്ടതിനാൽ ആർക്കും അപകടം പറ്റിയില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 29 October 2025

12 യാത്രക്കാരുമായി പോയ സ്വകാര്യ ആഡംബര ബസിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

12 യാത്രക്കാരുമായി പോയ സ്വകാര്യ ആഡംബര ബസിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

മുംബൈ: മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ സ്വകാര്യ ആഡംബര ബസ് സമൃദ്ധി ഹൈവേയിൽ വെച്ച് തീപിടിച്ച് കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. 12 യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. ഡ്രൈവറും ജീവനക്കാരും ചേർന്ന് എല്ലാവരെയും രക്ഷിച്ചു. ഹൈവേയിൽ നാഗ്‌പൂർ ലെയിനിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. എന്നാൽ തീ പിടിച്ച ഉടൻ ഡ്രൈവർ ഹുസൈൻ സയ്യിദ് ബസ് നിർത്തി. പിന്നാലെ ബസിലുണ്ടായിരുന്ന എല്ലാവരെയും ഇദ്ദേഹം പുറത്തിറക്കി.

അധികം വൈകാതെ ആളിപ്പടർന്ന തീയിൽ ബസ് പൂർണമായും കത്തിനശിച്ചു. ഹൈവേ പൊലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തി തീയണച്ചു. ആംബുലൻസും ജീവൻ രക്ഷാ സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും അധികം വൈകാതെ സുഗമമാക്കി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ പലപ്പോഴായി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചത് ആശങ്കയുളവാക്കുന്നതാണ്. ആന്ധ്രയിലെ കുർണൂലിലാണ് അപകടത്തിൽ 20 പേർ മരിച്ച അപകടം ഉണ്ടായത്. തൊട്ടുപിന്നാലെ 70 യാത്രക്കാരുമായി ദില്ലിയിൽ നിന്ന് പുറപ്പെട്ട ഡബിൾ ഡെക്കർ സ്ലീപ്പർ ബസ് ആഗ്ര - ലഖ്‌നൗ ദേശീയപാതയിൽ ഇൻഡോറിന് അടുത്ത് വച്ച് അഗ്നിക്കിരയായി. എന്നാൽ ഈ സംഭവത്തിൽ യാത്രക്കാരെ എല്ലാവരെയും ബസ് ജീവനക്കാർ രക്ഷിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 21 October 2025

മഹാരാഷ്ട്രയില്‍ ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ പുലി കൊന്നുതിന്നു

മഹാരാഷ്ട്രയില്‍ ഉറങ്ങിക്കിടന്ന വൃദ്ധ ദമ്പതികളെ പുലി കൊന്നുതിന്നു

മുംബൈ: മഹാരാഷ്ട്രയില്‍ വൃദ്ധ ദമ്പതികളെ പുലി കടിച്ചുകൊന്നു. കോലാപൂര്‍ ജില്ലയിലാണ് സംഭവം. എഴുപത്തിയഞ്ചുകാരനായ നിനോ കാങ്ക്, ഭാര്യ എഴുപതുകാരിയായ രുക്മിണിഭായ് കാങ്ക് എന്നിവരെയാണ് പുലി ആക്രമിച്ചത്. കഡ്‌വി ഡാമിന് സമീപമായിരുന്നു സംഭവം. പാതി തിന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഡ്‌വി അണക്കെട്ടിന് സമീപം പുല്ലുമേഞ്ഞ ഒരു ഷെഡിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്. ആടുകളെ വളര്‍ത്തി ഉപജീവനം നടത്തിയിരുന്ന ദമ്പതികള്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇവരെ പുലി ആക്രമിച്ചത്. ഇരുവരെയും പുലി വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു.

മൃതദേഹങ്ങള്‍ പാതിഭക്ഷിച്ച ശേഷം പുലി കാടുകയറി. പിറ്റേന്ന് രാവിലെയാണ് ഗ്രാമവാസികള്‍ സംഭവം അറിഞ്ഞത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മല്‍ക്കപ്പൂര്‍ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റി.