Tuesday, 8 July 2025

കോട്ടയം ജില്ലയിലെ ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് പണം തട്ടാൻ ശ്രമം നടക്കുന്നതായി ആരോപണം. പരാതി നൽകി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രതിനിധികൾ

SHARE
 
 കോട്ടയം ജില്ലയിൽ ഫുഡ് സേഫ്റ്റി ഓഫീസർ ചമഞ്ഞ് തട്ടിപ്പിന് വന്ന വ്യക്തിയുടെ സിസിടിവി ദൃശ്യം

കോട്ടയം: ജില്ലയിലെ ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് പണം തട്ടാൻ ശ്രമം നടക്കുന്നതായി ആരോപണം. കറുകച്ചാലിലെ ഹോട്ടലിൽ എത്തി ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞാണ് പണപ്പിരിവിന് ശ്രമിച്ചത്. സംഭവത്തിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സഹിതം ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കോട്ടയം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ തട്ടിപ്പുകാരൻ ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് രംഗത്ത് എത്തിയത്.


ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് എത്തുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെപ്പറ്റി ചോദിക്കുകയുമാണ് എന്നാണ് പരാതി. ഇതേ തുടർന്ന് ഭീഷണിയുടെ സ്വരത്തിൽ ഹോട്ടൽ ഉടമകൾക്ക് നേരെ ഭീഷണി മുഴക്കുകയാണ് എന്നാണ് പരാതി. ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ തട്ടിപ്പു സംബന്ധിച്ചു നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. വിവിധ ജില്ലകളിൽ KHRA ജില്ലാ നേതൃത്വം ബന്ധപ്പെട്ട അധികാരികൾക്ക് പരാതിയും നൽകിയിരുന്നു. അസോസിയേഷന്റെ മാധ്യമം വഴി  എല്ലാവരെയും വിവരം ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.


 കറുകച്ചാലിലെ കടയിൽ വന്നതിന്റെ ടിവി ദൃശ്യം


 അതുകൊണ്ടു തന്നെ ഹോട്ടൽ അസോസിയേഷൻ അംഗങ്ങളായ ഹോട്ടൽ ഉടമകൾ തട്ടിപ്പിൽപ്പെട്ടിട്ടില്ല. എന്നാൽ, അസോസിയേഷൻ അംഗമല്ലാത്ത ഹോട്ടൽ ഉമടകൾ തട്ടിപ്പിൽ പെട്ടിട്ടുണ്ടോ എന്നുള്ള സംശയത്തിലാണ് ഹോട്ടൽ ഉടമകൾ.

ഇത്തരത്തിൽ ഹോട്ടലുകളിൽ വ്യാപകമായി തട്ടിപ്പിന് ശ്രമം നടക്കുന്നതിന് എതിരെ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട തട്ടിപ്പുകാരന്റെ ചിത്രവും സിസിടിവി ക്യാമറാ ദൃശ്യങ്ങളും സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.



ഹോട്ടലിൽ നിന്ന് വാങ്ങിയ പാർസൽ പഴയതാണെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് കേസാകാതിരിക്കാൻ  ഉടനടി പണം അടക്കണമെന്നും അവശ്യപ്പെട്ട് ഹോട്ടലുടമകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ക്രിമിനലുകളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട്  തിരൂർ SHO ക്ക്  KHRA യൂണിറ്റ് പരാതി നൽകി.

ഫുഡ് സേഫ്റ്റി ഓഫിസറാണെന്ന വ്യാജേനയാണ്  9072390162 എന്ന നമ്പറിൽ നിന്ന് നിരന്തരം ഹോട്ടലുടമകളെ ഭീഷണിപ്പെടുത്തിയിരുന്നത്.

സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.അബ്ദുൽറഹ്മാൻ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സബ്ക അമീർ, ജില്ലാ വൈസ് പ്രസിഡണ്ട് സംഗം മണി, യൂണിറ്റ് സെക്രട്ടറി ഈസ്റ്റേൺ നിസാർ എന്നിവർ സന്നിഹിതരായി.


കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി പി.കെ.മോഹനൻ. തൊടുപുഴ യൂണിറ്റ് പ്രസിഡൻ്റ് ജയൻ ജോസഫ് എന്നിവരടങ്ങുന്ന പ്രവർത്തകർ തൊടുപുഴ ഡിവൈഎസ്‌പിക്ക് പരാതി നൽകുന്നു

തൊടുപുഴ ഭക്ഷ്യസുരക്ഷ കമ്മി ഷണറാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ് ഫോൺ വിളിച്ച് തട്ടി പ്പ്. ഹോട്ടൽ ഉടമകളെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെ ടുത്തി പണം ആവശ്യപ്പെടുന്ന ത്. ചിലർ തട്ടിപ്പിന് ഇരയായി. വൻ തുകയാണ് തട്ടിയെടുത്തി രിക്കുന്നത്.

ഏതാനും ദിവസത്തിനിടെ ജില്ലയിൽ ഇത്തരത്തിൽ നിര വധി സംഭവങ്ങൾ ഉണ്ടായി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോ -റൻ്റ് അസോസിയേഷൻ (കെഎ ച്ച്ആർഎ) ഭാരവാഹികൾ തൊടു പുഴ ഡിവൈഎസ്‌പിക്ക് പരാതി നൽകി.

ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ആൾക്ക് ഛർദി ഉൾപ്പെ ടെയുള്ള ആരോഗ്യ പ്രശ്ന‌ങ്ങൾ ഉണ്ടായി, ഹോട്ടലിൽനിന്ന് വാങ്ങിയ പാഴ്സ‌ലിൽ ലോഹക ഷ്ണം കണ്ടെത്തി തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് തട്ടിപ്പു കാർ ഫോണിൽ വിളിക്കുന്നത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടു ണ്ടെന്നും പിഴയായി 50,000 രൂപ അടയ്ക്കേണ്ടി വരുമെന്നും പറഞ്ഞ് ഹോട്ടൽ ഉടമകളെ ഭീഷണിപ്പെ ടുത്തും.

കേസ് ഒതുക്കാനും പരാതി യിൽ നടപടിയൊന്നും ഉണ്ടാ കാതാരിക്കാനും 10,000 രൂപ തന്നാൽ മതിയെന്ന് അറിയിക്കും.


പണം നൽകാൻ സന്നദ്ധര ല്ലെങ്കിൽ കടയിൽ നേരിട്ടെത്തി പരിശോധന നടത്തുമെന്നും ആപ്പോൾ പിഴ 50,000 ത്തിൽ കൂടുമെന്നും വീണ്ടും ഭീഷണി മു ഴക്കും. പണം നൽകാൻ ഹോട്ടൽ ഉടമ സമ്മതിച്ചാൽ അയക്കേ ണ്ട യുപിഐ നമ്പരോ ക്യൂആർ കോഡോ അയച്ചു നൽകും.

മറ്റ് ചില സന്ദർഭങ്ങളിൽ തങ്ങ ളുടെ സഹപ്രവർത്തകനായ ഒരാൾ ഗുരുതര ആരോഗ്യപ്ര ശ്ശങ്ങളുമായി ആശുപത്രിയിലാ ണെന്നും ഇയാളുടെ അടിയന്തര ശസ്ത്രക്രിയക്ക് പണം വേണമെ ന്നും ഫോണിലൂടെ ആവശ്യപ്പെ ടും. മറ്റ് ഹോട്ടലുകാർ സഹകരി ക്കുന്നുണ്ടെന്നും നിങ്ങളും സഹകരിക്കണമെന്നാണ് പറയുന്നത്. 10,000 മുതൽ മുകളിലേക്കുള്ള തുകയാണ് ആവശ്യപ്പെടുന്നത്.

ആശുപത്രിയിലുള്ള ആളി നെക്കുറിച്ച് വിശദമായി തിരക്കി യാൽ ഫോൺ കട്ടാക്കും. പിന്നീ ട് തിരികെ വിളിച്ചാൽ ഫോണെ ടുക്കില്ലെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.

പായ്ക്കറ്റിലാക്കി വില്ലുന്ന ഭക്ഷ്യോ പത്‌പന്നങ്ങളുടെ ചില നിർമാണ കേന്ദ്രങ്ങളിൽ വിളിച്ചും ഇത്തര ത്തിൽ പണം ആവശ്യപ്പെട്ടിട്ടു ണ്ട്. പലരോടും പല പേരുകളാ ണ് പറയുന്നതെന്നും കെഎ ച്ച്ആർഎ ഭാരവാഹികൾ പറ ഞ്ഞു.

തട്ടിപ്പുകാരന്റെ ഫോൺ നമ്പർ പോലീസിന് കൈമാറിയിട്ടുണ്ടെ ന്ന് കെഎച്ച്ആർഎ ജില്ലാ സെ ക്രട്ടറി പി.കെ.മോഹനൻ, തൊടു പുഴ യൂണിറ്റ് പ്രസിഡന്റ് ജയൻ ജോസഫ്, സെക്രട്ടറി പ്രതീഷ് കു രിയാസ്, വി. പ്രവീൺ, എ.ആർ. ഗിരീഷ് എന്നിവർ അറിയിച്ചു.







 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




കെ എച്ച് ആർ എ ഭവൻ കോഴിക്കോട് 
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user