കര്‍ണാടകയിലെ യാദ്ഗിരി ജില്ലയിലെ സുരപുര താലൂക്കിലെ മൂന്നുപേരുടെ മരണം മലിനജലം കുടിച്ചത് കൊണ്ടെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ 20 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. പൈപ്പ് ലൈനുകളിലൂടെ എത്തുന്ന വെള്ളം ഉപയോഗിച്ചതാണ് ഇത്തരത്തില്‍ ഒരവസ്ഥയ്ക്ക് കാരണം എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രദേശത്തെ തുറന്നു കിടക്കുന്ന കിണറുകൾ ഉപയോഗിക്കരുതെന്നും വെള്ളം തിളപ്പിച്ചതിന് ശേഷം മാത്രം കുടിക്കണമെന്നും അധികൃതര്‍ പ്രദേശവാസികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ചവരുടെ ഓട്ടോപ്സി റിപ്പര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് മൂന്ന് പേര്‍ മരിച്ചത്. മരിച്ചവര്‍ക്ക് ഡയേറിയ ഉണ്ടായിരുന്നെന്നും 10 ദിവസത്തോളം തുടര്‍ച്ചയായി ഛര്‍ദിച്ചെന്നുമാണ് വിവരം. പ്രദേശത്ത് താത്കാലികമായി ചികിത്സ ഒരുക്കുന്നതിനായി ഒരു ക്ലിനിക്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് വേണ്ടി ആംബുലന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു.
disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക