Sunday, 27 July 2025

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് ഫ്രാൻസ്, സ്വാഗതം ചെയ്ത് സൗദി അറേബ്യ

SHARE

 
റിയാദ്: പലസ്തീൻ വിഷയത്തിൽ നിർണായക തീരുമാനവുമായി ഫ്രാൻസ്. സ്വതന്ത്ര പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതായി പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനായുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ കരാറിനെയും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികളിൽ ഒരു സ്വതന്ത്ര രാഷ്ട്ര സ്ഥാപിക്കുന്നതിനെയും സ്ഥിരീകരിക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് സൗദി അറേബ്യ പ്രശംസിച്ചു.

അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നത് വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നടപടികൾ രാജ്യങ്ങൾ തുടർന്നും സ്വീകരിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പലസ്തീനെ ഇതുവരെ അംഗീകരിക്കാത്ത ശേഷിക്കുന്ന രാജ്യങ്ങളോടും സമാധാനത്തിനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും പിന്തുണ നൽകുന്നതിനായി സമാനമായ അനുകൂല നടപടികളും ഗൗരവമായ നിലപാടുകളും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user