Sunday, 27 July 2025

ഇന്ത്യന്‍ രുചി യുകെയില്‍ അവതരിപ്പിച്ച് നെസ്‌ലെ; മാഗി നൂഡില്‍സ് വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ച

SHARE

 
ആഗോള വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചും, ഇന്‍സ്റ്റന്റ് നൂഡില്‍സ് വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ച നേടിയും, വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്ന ജീവനക്കാര്‍ക്കായി പുതിയ നയം അവതരിപ്പിച്ചും നെസ്‌ലെ ഇന്ത്യ. ഇതിന്റെ ഭാഗമായി നെസ്‌ലെയുടെ ഏറ്റവും പുതിയ ആ ഉല്‍പ്പന്നങ്ങളിലൊന്നായ 'മസാല-എ-മാജിക്' യുകെയില്‍ പുറത്തിറക്കി. ഇന്ത്യന്‍ അടുക്കളകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ മസാലക്കൂട്ട്, യുകെയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തനത് ഇന്ത്യന്‍ രുചി അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചത്. 'നാടിന്റെ രുചി വീട്ടിലേക്ക്' എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ ഉല്‍പ്പന്നം യുകെയില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.


ചെലവ് വര്‍ദ്ധിക്കുമ്പോഴും ഭക്ഷ്യവസ്തുക്കള്‍, കാപ്പി, ബ്രേക്ക്ഫാസ്റ്റ് സിറിയല്‍സ്, ഇന്‍സ്റ്റന്റ് ടീ എന്നിവയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കമ്പനി കയറ്റുമതിയില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മാഗി നൂഡില്‍സിന്റെ ജനപ്രീതി വര്‍ധിക്കുന്നതും കമ്പനിക്ക് ഗുണകരമായി,. മാഗി നൂഡില്‍സ് വില്‍പ്പനയില്‍ ഇരട്ടയക്ക വളര്‍ച്ചയാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്. ക്ലാസിക് വേരിയന്റിനു പുറമെ, മാഗിയുടെ ഡബിള്‍ മസാല ക്ലാസിക്, സ്‌പൈസി ശ്രേണിയിലുള്ള സ്‌പൈസി ഗാര്‍ലിക്, സ്‌പൈസി ചീസി, സ്‌പൈസി പെപ്പര്‍, സ്‌പൈസി മഞ്ചൂരിയന്‍ എന്നിവയും ഈ വിഭാഗത്തില്‍ മികച്ച മുന്നേറ്റത്തിന് സഹായിച്ചതായി കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user