ബെംഗളൂരു: പോലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബെംഗളൂരു സൗത്ത് ജില്ലയിലെ കൻവാ ഡാമിന് സമീപം ജൂൺ 24നാണ് നിലത്ത് കിടക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് കുറച്ച് അകലെയായി ഒരു കറുത്ത നിറമുള്ള കാറും നിറുത്തിയിട്ടിരുന്നു. മൃതദേഹത്തിനടുത്തായി ശൂന്യമായ ഒരു വിഷക്കുപ്പിയും പോലീസ് കണ്ടെത്തി.
കാന്‍വാ ഡാമിനടുനിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടര്‍ന്നപ്പോൾ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അന്വേഷണത്തില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. യുവാവ് സ്വയം ജീവനൊടുക്കിയതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയും കാമുകനും ചേർന്ന് തയ്യാറാക്കിയ തിരക്കഥയും പോലീസ് പൊളിച്ചു.
പോലീസ് ഇന്‍സ്‌പെക്ടര്‍ ബികെ പ്രകാശും സബ് ഇന്‍സ്‌പെക്ടര്‍ സഹാന പാട്ടീനും സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉയര്‍ന്നുവന്ന വളരെ ലളിതവും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒരു ചോദ്യമാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. ''അദ്ദേഹം വിഷം കഴിച്ചാണ് മരിച്ചതെങ്കില്‍ വിഷക്കുപ്പിയുടെ അടപ്പ് മൃതദേഹത്തിന്റെ സമീപത്തുനിന്ന് ലഭിക്കാത്തത് എന്തുകൊണ്ട്, കുപ്പിയുടെ അടപ്പ് എവിടെപ്പോയി?'' ഈ ചോദ്യത്തിന് ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെസി ഗിരിയുടെ ഒരു സംശയവും സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് നയിച്ചു. യുവാവ് മരിച്ച സമയത്ത് ഒരു ചെരിപ്പ് മാത്രമാണ് ധരിച്ചിരുന്നത്. ആരെങ്കിലും ഒരു ചെരിപ്പ് മാത്രം ധരിച്ച് ജീവനൊടുക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക