Monday, 21 July 2025

മാരുതി എസ്‌ക്യുഡോ വരുന്നു; ക്രെറ്റയ്‌ക്കെതിരായ പോരാട്ടത്തിന് തയ്യാർ

SHARE

 
രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയായ മാരുതി സുസുക്കി ഈ ഉത്സവ സീസണിൽ ഒരു പുതിയ കോം‌പാക്റ്റ് എസ്‌യുവി പുറത്തിറക്കാൻ പോകുന്നു. കമ്പനിയുടെ വരാനിരിക്കുന്ന എസ്‌യുവിയുടെ പേര് മാരുതി സുസുക്കി എസ്‌കുഡോ എന്ന് ആയിരിക്കും. മാരുതി എസ്‌കുഡോയുടെ ലോഞ്ച് തീയതിയും സ്ഥിരീകരിച്ചു. മാരുതിയുടെ ഈ കോം‌പാക്റ്റ് എസ്‌യുവി സെപ്റ്റംബർ മൂന്നിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് റഷ്‌ലെയിൻ റിപ്പോർട്ട് ചെയ്യുന്നു. എസ്‍ക്യുഡോ മാരുതിയുടെ അരീന ഡീലർഷിപ്പ് വഴി വിൽക്കും.


കമ്പനിയുടെ ഉൽപ്പന്ന നിരയിൽ, ബ്രെസയ്ക്ക് മുകളിലും ഗ്രാൻഡ് വിറ്റാരയ്ക്ക് താഴെയുമായി മാരുതി എസ്‌കുഡോ സ്ഥാനം പിടിക്കും. ബ്രെസയേക്കാൾ അൽപ്പം വിലയേറിയതും ഗ്രാൻഡ് വിറ്റാരയേക്കാൾ താങ്ങാനാവുന്ന വില ഉള്ളതുമായിരിക്കും എസ്‍ക്യുഡോ എന്നാണ് റിപ്പോ‍ട്ടുകൾ. എസ്‍ക്യുഡോയുടെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, മാരുതി എസ്ക്യൂഡോയ്ക്ക് 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് (103 പിഎസ്) ഉം മറ്റൊരു 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് (115 പിഎസ്) എഞ്ചിനും ലഭിക്കും. ഇതിനുപുറമെ, ഉപഭോക്താക്കൾക്ക് കാറിൽ സിഎൻജി ഓപ്ഷനും ലഭിക്കും. കാറിന്റെ എഞ്ചിൻ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, ഇ-സിവിടി ഗിയർബോക്സുകളുമായി ജോടിയാക്കും. വാഹനം മികച്ച മൈലേജ് വാഗ്‍ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

രൂപഭംഗിയെക്കുറിച്ചും രൂപകൽപ്പനയെക്കുറിച്ചും പറയുകയാണെങ്കിൽ, ഗ്രാൻഡ് വിറ്റാരയുടെയും ഇവിറ്റാര ഇവിയുടെയും സമ്മിശ്ര ശൈലിയായിരിക്കും ഇതിലുണ്ടാവുക. ഷാർപ്പായിട്ടുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, പരുക്കൻ, കടുപ്പമുള്ള ബമ്പർ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ, സ്‌പോർട്ടി അലോയ് വീലുകൾ തുടങ്ങിയവ ഇതിലുണ്ട്. അതേസമയം, കാറിന്റെ ക്യാബിനിൽ, ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഏഴ് ഇഞ്ച് എംഐഡി, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സൺറൂഫ്, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ സവിശേഷതകൾ ഉപഭോക്താക്കൾക്ക് ലഭിക്കും.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.