Monday, 21 July 2025

അപകടങ്ങള്‍ക്ക് പിന്നാലെ സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി; ഈമാസം 25 മുതൽ 31 വരെ 14000 സ്കൂളുകളിൽ പരിശോധന

SHARE

 
തിരുവനന്തപുരം: കൊല്ലം തേവലക്കരയിലെയും ആലപ്പുഴ കാർത്തികപ്പള്ളിയിലെയും അപകടത്തിന് പിന്നാലെ സ്കൂളുകളുടെ സുരക്ഷയെ മുൻനിർത്തി അടിയന്തര ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.14000 സ്കൂളുകളിൽ ഓഡിറ്റ് നടത്തും.ഒരു ജില്ലയിൽ ഏഴ് ഗ്രൂപ്പുകളായി പരിശോധന നടത്തും. ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിലാണ് ആദ്യം പരിശോധന നടത്തുക. അടുത്ത ഘട്ടത്തില്‍ അൺ എയ്ഡഡ് സ്കൂളുകളിൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളിലെ പഴയ കെട്ടിടം പൊളിക്കാൻ വലിയ സങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുവെന്ന് മന്ത്രി പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലെ ഉദ്യോഗസ്ഥർ വിഷയത്തിൽ നല്ല രീതിയിൽ സഹകരിക്കുന്നില്ലെന്നും മന്ത്രിപറഞ്ഞു. 5000 കോടി രൂപയുടെ പ്രവർത്തനങ്ങൾ സ്കൂൾ നവീകരണത്തിനായി ചിലവഴിച്ചെന്നും മന്ത്രി പറഞ്ഞു.

അതേസമയം, എല്‍പി,യുപി ക്ലാസുകളിൽ സ്കൂൾ സമയത്തിൽ മാറ്റമില്ലെന്നും സമരം ചെയ്യുന്നവർ തെറ്റിധരിച്ചതാണെന്നും മന്ത്രി പറഞ്ഞു. സമുദായിക സംഘടനകളുടെ സൗകര്യം അനുസരിച്ച് സ്കൂൾ സമയവും പരീക്ഷയും നടത്താൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്തെ മിഥുന്റെ മരണത്തിൽ ഹെഡ് മാസ്റ്ററെ മാത്രം ബലിയാടിയാക്കി എന്നത് ശരിയല്ലെന്നും എഇഒ അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മിഥുന്‍റെ മരണം കുടുംബത്തിന്‍റെ അവസ്ഥ ദയനീയമാണ്. ഒരാൾക്ക് സ്കൂള്‍ മാനേജ്മെൻ്റ് ജോലി നൽകണമെന്നും മന്ത്രി പറഞ്ഞു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.