Friday, 11 July 2025

യുപിഐ പേയ്മെന്റ്റ് റസ്‌റ്ററന്റിൽ കൂടുതൽ തുക അടച്ചെന്ന പേരിൽ തട്ടിപ്പിനു ശ്രമം..

SHARE

 
ഒറ്റപ്പാലം • റസ്‌റ്ററന്റുകളുടെ അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി ബില്ലിനെക്കാൾ കൂടുതൽ പണം നൽകിയെന്നും ബാക്കി തുക തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ടു തട്ടിപ്പിനു ശ്രമം. ഒറ്റപ്പാലത്തെ 2 സ്‌ഥാപനങ്ങളി ലാണ് അധികം തുക അയച്ചുവെ ന്നു സ്ക്രീൻഷോട്ട് അയച്ചു പണം തട്ടാൻ ശ്രമം നടന്നത്. പാ ലപ്പുറം കാവേരി വെജിറ്റേറിയൻ റസ്‌റ്ററന്റ് ഉടമ എ.സനിലിന്റെ ഫോണിൽ വന്ന തട്ടിപ്പു കോ ളിൽ ഹിന്ദിയിലായിരുന്നു സംഭാഷണം. ഇംഗ്ലിഷിൽ സംസാരി ക്കാമോയെന്നു ചോദിച്ചതോടെ അത്ര വ്യക്തമല്ലാത്ത ഭാഷയിൽ സംഭാഷണം തുടർന്നു. തന്റെ ഭാര്യയും ഡ്രൈവറും ഹോട്ടലിലേക്കു വരുന്നുണ്ടെന്നും ഭക്ഷണം പാക്ക് ചെയ്തു വയ്ക്കണമെന്നു മായിരുന്നു ആവശ്യം. ബിൽ 950 രൂപയാണെന്ന് അറിയിച്ചതോടെ യുപിഐ ക്യൂആർ കോഡ് അയ യ്ക്കാൻ തട്ടിപ്പുകാരൻ നിർദേശിച്ചു. കോഡ് അയച്ചതിനു പിന്നാലെ അടുത്ത വിളിയെത്തി. 950 രൂപയ്ക്ക് പകരം അബദ്ധത്തിൽ 9050 രൂപ അയച്ചെന്നും ബാക്കി പണം തിരിച്ചയയ്ക്കണമെന്നുമാ യിരുന്നു അഭ്യർഥന. ഗൂഗിൾ പേ ആപ്പിൽ 'കാഷ് സ്പ്ലിറ്റ് റിക്വസ്‌റ്റ്' സംവിധാനം ദുരുപയോഗം ചെയ്ത‌്‌ 9050 രൂപ അയച്ചെന്ന വ്യാജ സ്ക്രീൻ ഷോട്ടും അയച്ചു നൽകി. ദീപക്‌കുമാർ എന്ന പേരിൽ നിന്നു പണമയച്ചു എന്നായിരുന്നു സ്ക്രീൻ ഷോട്ട് വീണ്ടും തുടർച്ചയായി പണം ആവശ്യപ്പെട്ടു ഫോൺ വിളികൾ വന്നതോടെ സംശയമായി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം വന്നിട്ടില്ലെന്നു മനസ്സിലായി. ഇക്കാര്യം തിരിച്ചുവിളിച്ച് അറിയിച്ചതോടെ തട്ടിപ്പുകാരൻ ഫോൺ കട്ട് ചെയ്തു. പിന്നീട് ഈ നമ്പറിൽ പലതവണ വിളി ച്ചുനോക്കിയെങ്കിലും ലഭ്യമായില്ല. സംഭവത്തിൽ പൊലീസിനു പരാതി നൽകിയിട്ടുണ്ട്. ഈസ്‌റ്റ് ഒറ്റപ്പാലത്തെ ഭക്ഷണശാലയിലും സമാനമായ തട്ടിപ്പിനു ശ്രമം നടന്നു. ഉടമകൾ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതുകൊണ്ടു മാ ത്രമാണു തട്ടിപ്പിനിരയാകാതിരു ന്നത്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user