തിരുവനന്തപുരം∙ ചില്ല്, പ്ലാസ്റ്റിക് കുപ്പികൾക്കു പുറമേ മദ്യം ടെട്രാ പായ്ക്കിലാക്കി വിൽക്കാനുള്ള പദ്ധതിയുമായി ബവ്റിജസ് കോർപറേഷൻ. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും 375 മില്ലി ലീറ്റർ (പൈന്റ്) വിഭാഗത്തിൽ കൂടി സ്വന്തം ബ്രാൻഡ് വിപണിയിലെത്തിക്കുകയുമാണു ലക്ഷ്യം. പ്ലാന്റ് നിർമിക്കാൻ 17 കോടി രൂപ ചെലവിടേണ്ടിവരും.
എക്സൈസ് വകുപ്പിന്റെ അനുമതിയാണു പ്രധാനം. ബോട്‌ലിങ് സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വേണ്ടിവരും. ബവ്കോയ്ക്ക് അനുമതി ലഭിച്ചാൽ മറ്റു മദ്യക്കമ്പനികളും ആ വഴിക്കു തിരിഞ്ഞേക്കാം. കുപ്പി മാത്രം കണ്ടു ശീലിച്ച കേരളത്തിലെ മദ്യവിപണിയിൽ ഇത് അടിമുടി മാറ്റമുണ്ടാക്കും.
പ്ലാസ്റ്റിക് കുപ്പികളിലാണു കേരളത്തിൽ ഏറ്റവുമധികം മദ്യം വിൽക്കുന്നത്. ഏറ്റവുമധികം വിൽപന 375 മില്ലി ലീറ്റർ(പൈന്റ്) കുപ്പികളും. ബവ്കോയുടെ സ്വന്തം ബ്രാൻഡ് ആയ ജവാൻ നിലവിൽ 750 എംഎൽ, 1000 ലീറ്റർ കുപ്പികളിൽ മാത്രമേ വിപണിയിലുള്ളൂ. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിൽ കൂടി മദ്യ ഉൽപാദനം തുടങ്ങുന്ന സാഹചര്യത്തിലാണു സ്വന്തം ബ്രാൻഡുകൾ ടെട്രാ പായ്ക്കിലേക്കു കൂടി മാറ്റാനുള്ള ബവ്കോയുടെ ആലോചന.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക