Friday, 11 July 2025

വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു..

SHARE

 
പത്തനംതിട്ട: വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടക്കാട് അഷറഫ് റാവുത്തർ- സജിന ദമ്പതികളുടെ മകൾ ഹന്നാ ഫാത്തിമ (11) ആണ് മരിച്ചത്. പേ വിഷബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഈ മാസം രണ്ടിനാണ് പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റത്. തിങ്കളാഴ്ച രണ്ടാം ഡോസ് പേ വിഷപ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെയാണ് ആരോഗ്യനില മോശമായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user