ഭുവനേശ്വർ ∙ ഒഡീഷയിൽ കന്ധമാൽ ജില്ലയിലെ രണ്ട് സർക്കാർ ഹോസ്റ്റലുകളിലെ അന്തേവാസികളായ രണ്ടു പത്താംക്ലാസ് വിദ്യാർഥിനികൾ ഗർഭിണികളെന്നു കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ഇരുവരും സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളാണ്.
കഴിഞ്ഞ മാസം വേനൽക്കാല അവധി കഴിഞ്ഞ് ഇവർ ഹോസ്റ്റലിൽ തിരിച്ചെത്തിയ ശേഷം സാനിറ്ററി നാപ്കിനുകൾ എടുക്കാൻ വാർഡന്റെ മുറിയിലേക്ക് വരാതിരുന്നതോടെയാണ് വാർഡനു സംശയം തോന്നിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ഗർഭിണികളാണെന്നു കണ്ടെത്തിയത്. ഹോസ്റ്റൽ അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വിദ്യാർഥിനികളെ കൗൺസിലിങ്ങിനായി മാറ്റി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക