കളമശേരി ∙ ഇൻക്യുബേഷൻ സെന്ററുകൾ വർധിപ്പിച്ച് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അവസരങ്ങളൊരുക്കാൻ സീഡിങ് ഫണ്ട് ലഭ്യമാക്കുമെന്നു സ്റ്റാർട്ടപ് ഇന്ത്യ മേധാവി മമത വെങ്കിടേഷ് പറഞ്ഞു. കേരള സ്റ്റാർട്ടപ് മിഷൻ കളമശേരി ഡിജിറ്റൽ ഹബ്ബിൽ സംഘടിപ്പിച്ച കേരള ഇന്നവേഷൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേന്ദ്ര സർക്കാരിന്റെ എല്ലാ വകുപ്പുകളിലും സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം ഫണ്ട് ലഭ്യമാണ്. ഐടി വകുപ്പിന്റെ വിഹിതത്തിനു പുറമേയാണിത്. കേന്ദ്രസർക്കാരിന്റെ ഗവ. ഇ–മാർക്കറ്റ് (ജിഇഎം-ജെം), 10,000 കോടിയുടെ ഫണ്ട് ഓഫ് ഫണ്ട്, ക്രെഡിറ്റ് ഗാരന്റി സ്കീം എന്നിവ പൂർണമായും ഉപയോഗപ്പെടുത്തണം. രാജ്യത്തെ 48 ശതമാനം സ്റ്റാർട്ടപ്പുകളിലും സ്ഥാപകരോ സഹസ്ഥാപകരോ വനിതകളാണെന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും അവർ പറഞ്ഞു. ക്രിബ് ബയോനെസ്റ്റിന്റെ നവീകരിച്ച വെബ്സൈറ്റ് മമത വെങ്കിടേഷ് പുറത്തിറക്കി.
സംസ്ഥാന ആസൂത്രണ ബോർഡംഗം മിനി സുകുമാരൻ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ബയോനെസ്റ്റ് സിഇഒ കെ.അമ്പാടി, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.സിനിമ, സംഗീതം, ടെക്നോളജി, ഫിൻടെക്, സാമൂഹിക സംരംഭങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള നൂറിലധികം പ്രമുഖർ 2 ദിവസത്തെ ഫെസ്റ്റിവലിൽ പങ്കെടുത്തു പ്രഭാഷണം നടത്തും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക