തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ തന്നെ സര്‍ജറിക്കുളള ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുവെന്ന് പരാതി. തൈറോയ്ഡുമായി ബന്ധപ്പെട്ട സര്‍ജറിക്കു പോയ യുവതിയെക്കൊണ്ട് ഉപകരണങ്ങള്‍ വാങ്ങിപ്പിച്ചുവെന്നാണ് പരാതി. സ്‌കിന്‍ സ്റ്റേപ്ലര്‍ ഉള്‍പ്പെടെ ഏഴോളം ഉപകരണങ്ങള്‍ വാങ്ങാന്‍ രോഗിയോട് പറയുകയായിരുന്നു. ഏതെങ്കിലും ഉപകരണങ്ങള്‍ കിട്ടിയില്ലെങ്കില്‍ സര്‍ജറി നടക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും യുവതി ആരോപിക്കുന്നു.
ആശുപത്രിയില്‍ മതിയായ ഉപകരണങ്ങളില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുന്നുവെന്ന ആരോപണവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. മെയ് 29-ാം തിയതിയാണ് യുവതി തൈറോയ്ഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോകുന്നത്. സര്‍ജറി ആവശ്യമാണെന്ന് കാണിച്ച് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജില്‍ സര്‍ജറി ഡേറ്റടക്കം തീരുമാനിച്ചതിനു ശേഷമാണ് ഉപകരണങ്ങള്‍ വാങ്ങണമെന്ന് രോഗിയോട് ആവശ്യപ്പെട്ടത്. ഏതെങ്കിലും ഒരു ഉപകരണം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ജറി നിശ്ചയിച്ച ദിവസം നടത്താന്‍ കഴിയില്ലെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചുവെന്നും യുവതി ആരോപിക്കുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക