Thursday, 3 July 2025

തിരക്കേറിയ സമയങ്ങളിൽ ഉബർ, ഓല നിരക്ക് കൂടും; അനുമതി നൽകി റോഡ് ഗതാഗത മന്ത്രാലയം

SHARE




 
ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ, ഒല, റാപ്പിഡോ, ഇൻഡ്രൈവ് തുടങ്ങിയവയ്ക്ക് നിരക്ക് കൂട്ടാൻ അനുമതി. തിരക്കേറിയ സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാനാണ് റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഇത് തിരക്കേറിയ സമയങ്ങളിൽ ഒന്നര മടങ്ങായിരുന്നു.

അതേസമയം, തിരക്കില്ലാത്ത സമയങ്ങളിൽ നിരക്ക് അടിസ്ഥാന നിരക്കിന്റെ 50 ശതമാനമായിരിക്കണമെന്നും നിർദേശമുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിലാണ് ഇക്കാര്യമുള്ളത്.

ഓൺലൈൻ ടാക്‌സികളിലെ എല്ലാ ഡ്രൈവർമാർക്കും ഇൻഷുറൻസ് പരിരക്ഷയും നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ഡ്രൈവർക്കും അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസ് പോളിസിയും നിർബന്ധമാണ്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user