തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ. തിരുവനന്തപുരം വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിന്‍ രാജാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികൾ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം പായ കൊണ്ട് മൂടി.മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് ഒളിവിൽ പോവുകയായിരുന്നു എന്ന് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾ മൊഴി നൽകി. ജസ്റ്റിൻ രാജിന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് രാവിലെ നടക്കും. പ്രതികളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും.
കേസിൽ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം അടിമലത്തുറ സ്വദേശി രാജേഷ്, ഡൽഹി സ്വദേശി ദിൽകുമാർ എന്നിവരെ അടിമലത്തുറയിൽ നിന്നാണ് ഷാഡോ പൊലീസ് പിടികൂടിയത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് ജസ്റ്റിന്‍ രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിലെ പ്രതികളെ പോലീസ് പിടികൂടിയത് സാഹസികമായി. അമിത മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസിനെ ആക്രമിച്ചു. നാലു പൊലീസുകാർക്ക് പരുക്കേറ്റു. അതേസമയം, കൊല്ലപ്പെട്ട ജസ്റ്റിൻ രാജുമായി തർക്കം ഉണ്ടായെന്നും അടിപിടിയിൽ കലാശിച്ചെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ജോലിക്ക് ചെല്ലാത്തത് ചോദ്യം ചെയ്താണ് ജസ്റ്റിൻ തൊഴിലാളികൾ താമസിച്ചിരുന്ന വാടക വീട്ടിൽ ചെന്നതെന്നും പ്രതികൾ പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക