ആലപ്പുഴ ഓണക്കാലത്തു വില നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത ഒഴിവാക്കുന്നതിനും സംയുക്‌ത പരിശോധനാ സ്ക്വാഡ് ഊർജി തമാക്കാൻ ജില്ലാതല ഉപഭോക്ഷ്യ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി, റവന്യു, പൊലീസ്, ഹെൽത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം അടുത്ത ദിവസങ്ങളിൽ ജില്ലയു ടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
വെളിച്ചെണ്ണയിലെ മായം ചേർക്കലുമായി ബന്ധപ്പെട്ടു വ്യാപക പരാതി ഉയരുന്ന സാഹചര്യ ത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗ സ്‌ഥരുടെ നേതൃത്വത്തിൽ പരി ശോധന നടത്തും.
ജില്ലയിലെ ഗ്യാസ് ഏജൻസി കളുടെ ഗ്യാസ് സിലിണ്ടർ വിതര ണവുമായി ബന്ധപ്പെട്ട പരാതി കൾ പരിശോധിക്കാനും തീരുമാ നിച്ചു.
ഗ്യാസ് ഗുണഭോക്താക്കൾ ക്കു സിലിണ്ടറിന്റെ തൂക്കം അറി യുന്നതിനു ഗ്യാസ് വിതരണം ചെയ്യുന്ന വാഹനത്തിൽ ത്രാസ് ഉണ്ടെന്ന് ഉറപ്പാക്കും.
ഓണക്കാലത്തു പൊതുവിപണിയിലെ വിലനിലവാരം പിടിച്ചു നിർത്തുന്നതിനു സപ്ലൈകോ വഴി സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി യോഗത്തിൽ ജില്ലാ സപ്ലൈ ഓഫിസർ കെ.മാ യാദേവി പറഞ്ഞു.
അവശ്യസാധനങ്ങൾ സപ്ലൈ കോ വഴി വിതരണം ചെയ്യുമെന്നും മായാദേവി പറഞ്ഞു.
ഡപ്യൂട്ടി കലക്‌ടർ ഡി.സി.ദിലീ പ് കുമാർ അധ്യക്ഷത വഹിച്ചു. സിഡിആർസി അസിസ്‌റ്റന്റ് റജി സ്ട്രാർ റസിയ ബീഗം, ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോ ളർ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക