Saturday, 5 July 2025

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

SHARE


കണ്ണൂർ: പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തന്‍വീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം. ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു കമലാക്ഷി. കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



കെ എച്ച് ആർ എ ഭവൻ കോഴിക്കോട് 
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user