Tuesday, 1 July 2025

വമ്പൻ താരനിര വെറുതെയായില്ല; മികച്ച കളക്ഷനുമായി കണ്ണപ്പ മുന്നോട്ട്!

SHARE




ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നും 25 കോടിക്ക് മേലെ കളക്ഷൻ നേടി പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ. വിഷ്ണു മഞ്ജു നായകനായെത്തിയ ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. തിങ്കളാഴ്ച 2.50 കോടി രൂപയാണ് കണ്ണപ്പ നേടിയത്. ഇന്ത്യയിൽ നിന്നും മാത്രം ഇതുവരെ 25.90 കോടിയാണ് കണ്ണപ്പ സ്വന്തമാക്കിയത്. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹൻലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് വേഷമിട്ടിരിക്കുന്നത്

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസായത്. മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യൻ പുരാണങ്ങളുടെ പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവുമായി ജീവിക്കുന്ന ശിവ ഭക്തൻറെ അതിശയിപ്പിക്കുന്ന യാത്രയാണ് 'കണ്ണപ്പ'. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമ്മിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അർപ്പിത് രങ്ക, ബ്രഹ്‌മാനന്ദൻ, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിങ്ങിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് 'കണ്ണപ്പ'യുടെ മനോഹര ദൃശ്യങ്ങൾക്ക് പിന്നിൽ. സ്റ്റീഫൻ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user