തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്ര പോയി വരുന്നുവെന്ന വ്യാജേന കാറിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കടത്തിയ നാലംഗസംഘം പിടിയിൽ. യുവതിയുള്‍പ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം (35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി (31), ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (24), രാജാജി നഗർ സ്വദേശി സഞ്ജയ് (26) എന്നിവരാണ് അറസ്റ്റിലായത്.
കോവളം ജംഗ്ഷനിൽ വച്ച് ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. നഗരത്തിലും ഗ്രാമീണ മേഖലകളിലും ഉൾപ്പടെ സംഘം ലഹരി വില്പന നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടുന്ന സമയത്ത് യുവതിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.
അതേസമയം, പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും ഒളിപ്പിച്ചുവെച്ച നിലയിൽ അരക്കിലോ എംഡിഎംഎ, ഒൻപതുഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് കണ്ടെടുത്തു
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക