പുതുരുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണ പ്രേമികളുടെ പ്രിയപ്പെട്ട വിഭവമായി മാറുകയാണ് സ്മോക്ക്ഡ് ബീഫ് ബ്രിസ്കറ്റ്. ബീഫിന്റെ നെഞ്ചിൽ നിന്ന് മുറിച്ചെടുത്ത മാംസത്തെയാണ് ബ്രിസ്കറ്റ് എന്നു പറയുന്നത്. ബീഫ് ബ്രിസ്‌കെറ്റ് ഒമ്പത് ബീഫ് പ്രൈമൽ കട്ടുകളിൽ ഒന്നാണിത്. ബീഫിലെ ഏറ്റവും കട്ടിയുള്ള ഭാഗമാണിത്
ബീഫ് ബ്രിസ്കറ്റ് അമേരിക്കയിലെ ടെക്സസസിൽ ദേശീയ വിഭവമാണ്. എന്നാൽ, ഇത് യഥാർത്ഥത്തിൽ ജൂതന്മാരുടെ പാചകരീതിയിൽ നിന്നുമാണ് ഉത്ഭവിച്ചത്. ബീഫ് ബ്രിസ്കറ്റിന്റെ റെസിപ്പി പരിചയപ്പെടുത്തുകയാണ് ഷെഫ് വിനോദ് വടശ്ശേരി. മലപ്പുറം ജില്ലയിൽ സ്മോക്ക് കുക്കിംഗ് ആശയം അവതരിപ്പിച്ചതും ഷെഫ് വിനോദ് വടശ്ശേരിയാണ്.
കോഫി ക്രീം കോട്ടക്കലിൽ വിനോദ് അവതരിപ്പിച്ച ബ്രിസ്‌കെറ്റ് കൺസെപ്‌റ്റും ഇംഗ്ലീഷ് ബ്രേക്ക്‌ഫാസ്റ്റ് കൺസെപ്‌റ്റും ഹിറ്റായി മാറിയിരിക്കുകയാണ്.
കടുക് പേസ്റ്റ്, ഉപ്പ്, കുരുമുളക് എന്നിവയാണ് മാരിനേഷൻ്റെ പ്രധാന ചേരുവകൾ. മാരിനേറ്റ് ചെയ്ത് 48 മണിക്കൂറുകൾക്കു ശേഷം, അതായത് മൂന്ന് ദിവസം കഴിഞ്ഞാണ് സ്മോക്ക് ചെയ്യാൻ എടുക്കുന്നത്. 16 മണിക്കൂർ കുറഞ്ഞ തീയിൽ വേവിച്ച് നാലാം ദിവസമാണ് ഇത് വിളമ്പുക. ചോളം, മാഷ്ഡ് പൊട്ടറ്റോ, അച്ചാർ, ബാർബിക്യു സോസ് എന്നിവയ്‌ക്കൊപ്പമാണ് ബീഫ് ബ്രിസ്കറ്റ് സെർവ് ചെയ്യുക.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
കെ എച്ച് ആർ എ ഭവൻ കോഴിക്കോട്
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക