കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി. കോട്ടയത്ത് മെഡിക്കല്‍ കോളേജിലേക്കാണ് ബിജെപി മാര്‍ച്ച് നടത്തിയത്. ബാരികേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് ഡിഎംഒ ഓഫീസിലേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ആശുപത്രിയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
കെ എച്ച് ആർ എ ഭവൻ കോഴിക്കോട്
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക