Wednesday, 30 July 2025

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭര്‍ത്താവും അറസ്റ്റിൽ..

SHARE

 
കൊച്ചി: ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിൽ.  തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത. 

രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന്  പണം തട്ടാനുള്ള ശ്രമം നടത്തിയത്. 30 കോടി രൂപയാണ് പ്രതികൾ വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞു. തുടര്‍ന്നാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്.  ശ്വേതയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user