കൊച്ചി:കാക്കനാട് അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പടമുകൾ സ്വദേശി യൂസഫിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം ആർടിഒ കെ ആർ സുരേഷാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പടമുകളിൽ നിന്ന് ഇൻഫോപാർക്കിലേക്ക് ഓട്ടം വിളിച്ച യാത്രക്കാരിയോടാണ് യൂസഫ് അമിത കൂലി വാങ്ങിയത്. സാധാരണ 120 രൂപയുടെ ഓട്ടത്തിന് 170 രൂപയാണ് ഡ്രൈവർ ആവശ്യപ്പെട്ടത്. ഒടുവിൽ യുവതി 150 രൂപ നൽകിയെങ്കിലും ആർടിഒയ്ക്ക് പരാതി നൽകുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നടത്തിയ അന്വേഷണത്തിൽ പരാതി ബോധ്യപ്പെട്ടതോടെ ഡ്രൈവറെ വിളിച്ചുവരുത്തി ആർടിഒ നടപടിയെടുക്കുകയായിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.