Saturday, 16 August 2025

നാഷണൽ പാർക്കിൽ സഫാരിക്കിടെ വാഹനത്തിൽ പുലി ചാടിക്കയറി, 12കാരന് ഗുരുതര പരിക്ക്

SHARE
 

ബംഗളൂരു: വിനോദയാത്രക്കിടെ പുലിയുടെ ആക്രമണത്തിൽ 12കാരന് മുറിവേറ്റു. ബെന്നാർഘട്ട നാഷണൽ പാർക്കിലെ സഫാരിക്കിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ജീപ്പിലേയ്ക്ക് ചാടിക്കയറിയ പുലി സൈഡ് സീറ്റിലിരിക്കുകയായിരുന്ന കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലാണ് മുറിവേറ്റത്. കുട്ടിയുടെ കയ്യിൽ പുലി മാന്തിയാണ് മുറിവുണ്ടായത്. പരിക്ക് സാരമാണെന്നാണ് റിപ്പോർട്ട്. പുലിയുടെ ആക്രമണത്തിന് പിന്നാലെ തന്നെ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു.വെള്ളിയാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. നാഷണൽ പാർക്കിൽ സഫാരിക്കായി പോയ വാഹനം സാധാരണയായി മൃഗങ്ങളെ കാണുന്ന ഭാഗത്ത് വേഗത കുറയ്ക്കാറുണ്ട്. ഈ സമയം കാട്ടിൽ നിന്ന് റോഡിലേയ്ക്ക് കയറിയ പുലി ജീപ്പിലേയ്ക്ക് ചാടിക്കയറുകയും ജനലിലൂടെ കുട്ടിയെ മാന്തുകയുമായിരുന്നു. സഫാരിക്ക് ഉപയോഗിക്കുന്ന വാഹനത്തിന്റെ വിൻഡോയിൽ സാധാരണയായി നെറ്റ് സ്ഥാപിക്കാറുണ്ട്. എന്നാലിത് ഇളകിയ നിലയിലായിരുന്നു. ഇതിലൂടെയാണ് പുലി കുട്ടിയെ ആക്രമിച്ചത്.പിന്നാലെ ഉടൻ തന്നെ ജീപ്പ് മുന്നിലേയ്ക്ക് എടുത്തു. ഈ സമയം പുലിയും പിന്നാലെ ഓടി. സാധാരണ നിലയിൽ പുലി സഫാരി വാഹനങ്ങൾക്ക് മുകളിൽ വരെ കയറാറുണ്ട്. എന്നാൽ സുരക്ഷാനെറ്റ് ഇളകിയതാണ് അപകടത്തിന് കാരണമായത്


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.