കൊച്ചി: കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. വൃദ്ധനില്‍ നിന്ന് 14.43 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയായ 65കാരനാണ് തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 14.43 ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്. അജ്ഞാതനായ ഇയാളെ പ്രതിചേര്‍ത്ത് ചേരാനെല്ലൂര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ് മാര്‍ച്ചിലാണ് തട്ടിപ്പിന്റെ തുടക്കം.പരാതിക്കാരന്റെ ഫേസ്ബുക്ക് സുഹൃത്തായശേഷം പ്രതി ട്രേഡിംഗിലൂടെ ലാഭവും മറ്റും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് മുഖേനയും ഗൂഗിൾ പേ വഴിയും ഫേസ്ബുക്ക് സുഹൃത്ത് കൈമാറിയ വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ആദ്യ നിക്ഷേപത്തിന് ചെറിയ ലാഭം നല്കി. വിശ്വാസം ഇരട്ടിച്ചതോടെ 14.43 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ലാഭമോ നിക്ഷേപമോ തിരികെ ലഭിക്കാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയുടെ ഫേസ്ബുക്ക് ഐഡിയും മറ്റു വിവരങ്ങളും പരാതിക്കാരന് പോലീസിന് കൈമാറിയിട്ടുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.