അടിമാലി: ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട രണ്ടു കിലോയിലധികം കഞ്ചാവ് പിടികൂടി. ബൈസണ്‍വാലി ടീ കമ്പനി ഭാഗത്ത് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ ടീ കമ്പനി സ്വദേശി ഈശ്വരന് (44) പിടിയിലായി. പ്രതി താമസിച്ചിരുന്ന വീടിനോടു ചാർന്നുള്ള പുരയിടത്തിലെ ഏലച്ചെടികള്ക്കിടയിലായിരുന്നു 2.102 കിലോ ഗ്രാം കഞ്ചാവ് കുഴിച്ചിട്ടിരുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശി, അസി. എക്സൈസ് ഇന്‍സ്പെക്ടർമാരായ കെ.എം. അഷ്റഫ്, എൻ.കെ. ദിലീപ്, ബിജു മാത്യു, സിവില്‍ പ്രിവന്റീവ് ഓഫീസര്‍ എൻ.ജെ. മാനുവല്‍, എക്സൈസ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ഹാഷിം, സുബിന് പി. വര്‍ഗീസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിസ്മയ മുരളി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിധിന് ജോണി എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.