Monday, 4 August 2025

15 വയസുള്ള മകളെ പിറകെ നടന്ന് ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു

SHARE
 


15 വയസുള്ള മകളെ പിറകെ നടന്ന് ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിൻ്റെ ഓട്ടോറിക്ഷ യുവാവ് കത്തിച്ചു.പാലക്കാട് മേപ്പറമ്പിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. മേപ്പറമ്പ് സ്വദേശി റഫീഖിൻ്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ആഷിഫ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

15 വയസുള്ള മകളെ ആഷിഫ് പിറകെ നടന്ന് ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ  റഫീഖിൻ്റെ വീട്ടിലെത്തി ആഷിഫ് ഓട്ടോറിക്ഷ കത്തിച്ചത്. റഫീഖിൻ്റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറികഷ. കേസ് ഒത്തുതീർക്കാൻ പ്രതിയുടെ വീട്ടുകാർ ശ്രമിക്കുന്നതായി പരാതി ഉയിരുന്നുണ്ട്. എന്നാൽ യാതൊരു വിധ ഒത്തു തീർപ്പിനും തയാറല്ലെന്നാണ് റഫീഖിന്റെ കുടുബം അറിയിച്ചത്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.