Monday, 4 August 2025

വീടിൻ്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി; കോവളത്ത് സ്വർണാഭരണവും പണവും കവർന്ന കേസിൽ 19കാരന്‍ അറസ്റ്റില്‍

SHARE
 


തിരുവനന്തപുരം : തിരുവനന്തപുരം കോവളത്ത് വീടിൻ്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി സ്വർണാഭരണവും പണവും കവർന്നകേസിൽ 19കാരന്‍ അറസ്റ്റില്‍. വെള്ളാറിലെ മൂപ്പൻവിള അനിൽ ഭവനിൽ അരുണിനെ(19)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കോവളം പൊലീസ് അറിയിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവുമാണ് പ്രതി കവർന്നത്.

കഴിഞ്ഞ 30 ന് പുലർച്ചെയാണ് സംഭവം. വീടിൻ്റെ പിൻവാതിൽ പൊളിച്ചാണ് പ്രതി അകത്തുകയറിയത്. ഹാർബർ റോഡിൽ വട്ടവിള ഹീരയിൽ അമീലാ സലാമിൻ്റെ വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആറു​ഗ്രാം സ്വർണവും 40,000 രൂപയുമാണ് പ്രതി മോഷ്ടിച്ചത്. തമിഴ്നാട്ടിൽ പ്രതി നടത്തിയ വാഹന മോഷണ കേസുമായി ബന്ധപ്പെട്ട് കോവളം പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതി പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.