Thursday, 28 August 2025

16കാരന് ജീവനൊടുക്കാനുള്ള വഴി പറഞ്ഞുകൊടുത്തത് ചാറ്റ് ജിപിടി; ഓപ്പൺ എഐക്കെതിരെ പരാതിയുമായി മാതാപിതാക്കൾ

SHARE
 

കാലിഫോര്‍ണിയ: എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പ്രത്യേകിച്ച് പുതുതലമുറയിലുള്ളവര്‍ സംസാരിക്കുന്നത് പോലും ചാറ്റ് ജിപിടിയിലാണ്. ഉപയോഗം വളരെ ലളിതമായതാണ് ചാറ്റ് ജിപിടിയെ പ്രിയങ്കരനാക്കുന്നത്. ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡൽ എന്തിനെക്കുറിച്ച് ചോദിച്ചാലും ഉടൻ ഉത്തരം നൽകും.

എന്നാൽ ഗുണങ്ങൾ പോലെ ദോഷങ്ങളുമുണ്ട് ഇതിന്. ചാറ്റ് ജിപിടിയുടെ നിരന്തരമായ ഉപയോഗം മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗം ചെറുപ്പക്കാരെ ദോഷകരമായി ബാധിക്കുമെന്നതിനൊപ്പം മടിയുണ്ടാക്കുമെന്നും എംഐടി മീഡിയ ലാബിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയിൽ നിന്നും പുറത്തുവന്ന വാര്‍ത്ത ഞെട്ടിക്കുന്നത്. പതിനാറുകാരനെ ആത്മഹത്യയിലേക്ക് നയിച്ചത് ചാറ്റ് ജിപിടിയാണെന്നാണ് ആരോപണം. കാലിഫോര്‍ണിയയില്‍ ജീവനൊടുക്കിയ ആദം റെയ്‌നിന്‍റെ മാതാപിതാക്കളാണ് മകന്‍റെ മരണത്തില്‍ ഓപ്പൺഎഐക്കും സിഇഒ സാം ആൾട്ട്മാനുമെതിരെ കേസ് കൊടുത്തിരിക്കുന്നത്.

ചാറ്റ്ജിപിടിയുമായി ആത്മഹത്യയെക്കുറിച്ച് മാസങ്ങളോളം ചർച്ച ചെയ്തതിന് ശേഷം ഏപ്രിൽ 11 ന് റെയ്ൻ ജീവനൊടുക്കുകയായിരുന്നുവെന്ന് സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് കോടതിയിൽ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു. 2024 സെപ്റ്റംബറിലാണ് ആദം ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ ആരംഭിച്ചത്. പഠന വിഷയങ്ങളില്‍ സഹായത്തിനും സംഗീതവും ജപ്പാൻ കോമിക് ഉള്‍പ്പെടെ തന്‍റെ ഇഷ്ട മേഖലകളെ കുറിച്ച് ചര്‍ച്ച ചെയ്യാനും വേണ്ടിയായിരുന്നു ഇത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ആദം തന്‍റെ ആകുലതകളും ഉത്കണ്ഠകളും ചാറ്റ് ജിപിടിയോട് പങ്കുവയ്ക്കാന്‍ തുടങ്ങി. ചാറ്റ് ജിപിടിയുമായി ആയിരക്കണക്കിന് സന്ദേശങ്ങളാണ് കൈമാറിയത്. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മകൻ മാസങ്ങളായി എഐ ചാറ്റ്ബോട്ടുമായി സംസാരിച്ചുവെന്ന് മാതാപിതാക്കളായ മാത്യുവും മരിയ റെയ്നും മനസിലാക്കി. കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലാണ് ഇവര്‍ താമസിക്കുന്നത്. നാല് മക്കളിൽ മൂന്നാമത്തെയാളാണ് ആദം.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.