Tuesday, 26 August 2025

2025 ഇന്ത്യൻ സ്‍കൌട്ട്: എട്ട് പുതിയ മോഡലുകൾ ഇന്ത്യയിൽ

SHARE
 


ഇന്ത്യൻ മോട്ടോർസൈക്കിൾ തങ്ങളുടെ പുതിയ 2025 ഇന്ത്യൻ സ്‍കൌട്ട് സീരീസ് ഇന്ത്യയിൽ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില ഏകദേശം 13 ലക്ഷം രൂപയാണ്. ഇത്തവണ കമ്പനി സ്‍കൌട്ട് ലൈനപ്പ് പൂർണ്ണമായും പുതുക്കി. ഇപ്പോൾ ആകെ എട്ട് വകഭേദങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്‍കൌട്ട് സിക്സ്റ്റി ലൈനപ്പിൽ 999 സിസി എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ ഉപയോഗിച്ച് കമ്പനി നിരവധി മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ സ്‍കൌട്ട് സിക്സ്റ്റി ക്ലാസിക്, സ്കൗട്ട് സിക്സ്റ്റി ബോബർ, സ്പോർട്ട് സ്കൗട്ട് സിക്സ്റ്റി തുടങ്ങിയ മോഡലുകളും ഉൾപ്പെടുന്നു. 1250 സിസി എഞ്ചിനുള്ള ഫ്ലാഗ്ഷിപ്പ് സ്കൗട്ട് നിരയിൽ സ്കൗട്ട് ക്ലാസിക്, സ്കൗട്ട് ബോബർ, സ്പോർട്ട് സ്കൗട്ട്, സൂപ്പർ സ്കൗട്ട്, 101 സ്കൗട്ട് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു.

സ്കൗട്ട് സിക്സ്റ്റി മോഡലുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിനൊപ്പം വരുന്ന 999 സിസി സ്പീഡ്പ്ലസ് വി-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിൻ 85 ബിഎച്ച്പി പവറും 87 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം, ഫ്ലാഗ്ഷിപ്പ് സ്കൗട്ട് മോഡലുകളിൽ വരുന്ന 1250 സിസി സ്പീഡ് പ്ലസ് വി-ട്വിൻ എഞ്ചിൻ 1250 ബിഎച്ച്പി പവറും 108 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 101 സ്കൗട്ട് പതിപ്പ് 111 ബിഎച്ച്പി പവറും 109 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. എല്ലാ എഞ്ചിനുകളിലും 6-സ്പീഡ് ഗിയർബോക്സ് ഉണ്ട്, ഇത് സുഗമവും ശക്തവുമായ റൈഡിംഗ് അനുഭവം നൽകും.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.