Wednesday, 27 August 2025

ഹരിത ഓണം - 2025 പാലാ നഗരസഭയില്‍ ആലോചനാ യോഗം ചേര്‍ന്നു

SHARE
 

2025 ഓണാഘോഷ പരിപാടികള്‍ വൃത്തിയുടെ ആഘോഷമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഹരിത ഓണം 2025 ആലോചനാ യോഗം നഗരസഭയില്‍ ചേര്‍ന്നു.

പൊതുയിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, വ്യാപാര സ്ഥാപനങ്ങളില്‍ മാലിനൃങ്ങള്‍ തരംതിരിച്ച്‌ നിക്ഷേപിക്കുവാന്‍ ബിന്നുകള്‍ ഒരുക്കുക, നിരോധിത പ്ലാസ്റ്റിക്‌ ഉല്‍പന്നങ്ങളുടെ ഉപയോഗ നിരോധനം, ഓണാഘോഷങ്ങളിലും ഓണ സദൃകളിലും ഹരിത പ്രോട്ടോകോള്‍ നടപ്പില്‍ വരുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചാണ്‌ യോഗം ചേര്‍ന്നത്‌.

നഗരസഭാ വൈസ്‌ ചെയര്‍പേഴ്സണ്‍ ബിജി ജോജോ അദ്ധൃക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട സ്വാഗതവും, സി.ഡി.എസ്‌. ചെയര്‍പേഴ്സണ്‍ ശ്രീകല അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ചെയര്‍മാന്‍ തോമസ്‌ പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, സീനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അനീഷ്‌ സി.ജി., വി.സി. ജോസഫ്‌ (വ്യാപാരി വ്യവസായി ഏകോപന സമിതി), ജോസ്‌ കുറ്റ്യാനിമറ്റം (വ്യാപാരി വ്യവസായി സമിതി), ബിബിന്‍ തോമസ്‌ (കെ.എച്ച്‌.ആര്‍.എ.), ലിബി എബ്രഹാം, വി.ജെ. ബേബി, ബിജിമോന്‍ ജോര്‍ജ്ജ്‌, ജോമി ഫ്രാന്‍സിസ്‌, ജോണ്‍ മൈക്കിള്‍, സിബി ജോസഫ്‌, എബിസണ്‍ ജോസഫ്‌, ബിജോയി മണര്‍കാട്‌, സി.ഡി.എസ്‌. കുടുംബ്ര്രീ അംഗങ്ങള്‍, ശുചിത്വ മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.